CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

മോശം പ്രകടനത്തിന് പിന്നാലെ കോഹ്‌ലിക്ക് റാങ്കിങ്ങിലും വൻ തിരിച്ചടി

ന്യുസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ കോഹ്ലി റാങ്കിങ്ങിൽ വൻ തിരിച്ചടി. രണ്ട് ഇന്നിങ്സിൽ നിന്നായി വെറും 21 റൺസ് മാത്രം നേടിയ കോഹ്‌ലിക്ക് 928 പോയിന്റിൽ നിന്ന് ഒറ്റയടിക്ക് 22 പോയിന്റ് നഷ്ട്ടമായി, ഇതോടെ 911 പോയിന്റുമായി ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ഒന്നാം റാങ്കിൽ ഇടം പിടിച്ചു.

906 പോയിന്റുമായി കോഹ്ലിയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം ബോളർമാരുടെ റാങ്കിങ്ങിൽ അശ്വിൻ ( 9 റാങ്ക് ) മാത്രമാണ് ആദ്യ പത്തിലുള്ളത്. മോശം ഫോം കാരണം ഇന്ത്യയുടെ പേസ് ബോളർ 11 ആം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ആദ്യ ടെസ്റ്റിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത യുവതാരം മായങ്ക് അഗർവാൾ ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ആദ്യ ഇന്നിങ്സിൽ 34 റൺസും രണ്ടാം ഇന്നിങ്സിൽ 58 റൺസ് നേടിയ അഗർവാളാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. രണ്ടാം ടെസ്റ്റ് മത്സരം 29 ന് തുടക്കമാകും