Skip to content

സച്ചിന്റെ ആ റെക്കോർഡ് ആരാണ് തകർക്കുന്നതെന്നറിയാൻ കാത്തിരിക്കുന്നു

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് ആരാണ് തകർക്കുന്നതെന്നറിയാൻ താൻ കാത്തിരിക്കുന്നുവെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്.

( Picture Source : Twitter )

200 ടെസ്റ്റ് മത്സരങ്ങളും 463 ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവും കളിച്ചിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർ 34,357 റൺസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുണ്ട്. 594 മത്സരങ്ങളിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ 28,016 റൺസ് നേടിയ ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയാണ് സച്ചിൻ ടെണ്ടുൽക്കർക്ക് പുറകിലുള്ളത്.

( Picture Source : Twitter )

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സച്ചിൻ ടെണ്ടുൽക്കറുടെ നിരവധി റെക്കോർഡുകൾ തകർത്തിട്ടുണ്ടെങ്കിലും മാസ്റ്റർ ബ്ലാസ്റ്ററുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡ് ആര് തകർക്കുമെന്നറിയാൻ താൻ കാത്തിരിക്കുകയാണെന്ന് തന്റെ യൂട്യൂബ് ചാനലിൽ ഇൻസമാം ഉൾ ഹഖ് പറഞ്ഞു.

” അദ്ദേഹം ക്രിക്കറ്റിന് വേണ്ടിയാണ് ജനിച്ചത്, ക്രിക്കറ്റും സച്ചിൻ ടെണ്ടുൽക്കറും മേഡ് ഫോർ ഈചദറാണെന്ന് ഞാൻ വിശ്വസിക്കുന്നു. 16 ആം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് ഇത്രയധികം വലിയ കാര്യങ്ങൾ ചെയ്തത് ഇപ്പോഴും എന്നെ അത്ഭുതപെടുത്തുന്നു. ഒരു അസാധാരണ കഴിവുള്ള ക്രിക്കറ്റർക്ക് മാത്രമേ ഇതൊക്കെ സാധ്യമാവുകയുള്ളൂ. അസാധാരണമായതിനേക്കാൾ വലുതായി മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അത് സച്ചിൻ ടെണ്ടുൽക്കറാണ്. പറയുമ്പോൾ എളുപ്പമാണ് എന്നാൽ പതിനാറാം വയസ്സിൽ അരങ്ങേറ്റം കുറിച്ച ശേഷം അദ്ദേഹം നേരിട്ടത് വഖാർ യൂനിസ്, വാസിം അക്രം അടക്കമുള്ള ബൗളർമാരെയാണ്. ” ഇൻസമാം ഉൾ ഹഖ് പറഞ്ഞു.

( Picture Source : Twitter )