Skip to content

എന്റെ അവസാന മത്സരം നീ സ്‌പെഷ്യലാക്കി ; ഓജയ്ക്ക് സച്ചിൻ ടെണ്ടുൽക്കറുടെ സന്ദേശം

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച പ്രഗ്യാൻ ഓജയ്ക്ക് പ്രത്യേക സന്ദേശവുമായി സച്ചിൻ ടെണ്ടുൽക്കർ. തന്റെ ഫെയർവെൽ മത്സരത്തിൽ 10 വിക്കറ്റുകൾ വീഴ്ത്തിയ ഓജ ആ മത്സരം സവിശേഷമാക്കിയെന്ന് കുറിച്ച സച്ചിൻ ഓജയെ സെക്കൻഡ് ഇന്നിങ്സ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

മുംബൈയിൽ വെസ്റ്റിൻഡീസിനെതിരായ സച്ചിന്റെ അവസാന അന്താരാഷ്ട്ര മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 89 റൺസ് വഴങ്ങി 10 വിക്കറ്റുകൾ വീഴ്ത്തി മാൻ ഓഫ് ദി മാച്ച് ഓജ സ്വന്തമാക്കിയിരുന്നു. ഓജയുടെ കരിയറിൽ ആ മത്സരം വഴിത്തിരിവാകുമെന്ന് ആരാധകരും ക്രിക്കറ്റ് നിരീഷകരും കരുതിയെങ്കിലും പിന്നീട് ഒരിക്കൽ പോലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ ഈ ഒഡീഷക്കാരന് സാധിച്ചില്ല.

https://twitter.com/sachin_rt/status/1230792569962946561?s=19

24 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 113 വിക്കറ്റും 18 ഏകദിന മത്സരങ്ങളിൽ നിന്നും 21 വിക്കറ്റും 6 ടി20 മത്സരങ്ങളിൽ നിന്നും 10 വിക്കറ്റും ഇന്ത്യയ്ക്കായി ഓജ നേടിയിട്ടുണ്ട്.

ഐ പി എല്ലിൽ ഡെക്കാൻ ചാർജേഴ്സിന് വേണ്ടി 2008 മുതൽ 2011 വരെയും മുംബൈ ഇന്ത്യൻസിന് വേണ്ടി 2012 മുതൽ 2015 വരെയും കളിച്ച ഓജ ഡെക്കാൻ ചാർജേഴ്സ് കിരീടം നേടിയ 2009 സീസണിൽ 18 വിക്കറ്റും തൊട്ടടുത്ത സീസണിൽ 21 വിക്കറ്റും നേടി പർപ്പിൾ ക്യാപ് സ്വന്തമാക്കിയിരുന്നു. ഐ പി എല്ലിൽ പർപ്പിൾ ക്യാപ് നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ സ്പിന്നർ കൂടിയാണ് ഓജ.