Skip to content

ഇഷ്ട്ടതാരം ആ ഇന്ത്യൻ ഓൾ റൗണ്ടറാണ് ; അദ്ദേഹത്തെ പോലെ കളിക്കണം ; ഓസ്‌ട്രേലിയൻ താരം പറയുന്നു

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ ഹാട്രിക്ക് നേടി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ സ്പിൻ ബോളർ ആഷ്ടണ് അഗർ. ഡ്യൂപ്ലെസിസ് ഫെഹ്ലുകൊയ്‌, സ്റ്റെയ്ൻ എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ഹാട്രിക്ക് നേടിയ അഗർ മത്സരത്തിൽ 4 ഓവറിൽ 24 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. കളിയിലെ മാൻ ഓഫ് ദി മാച്ചും അഗർ തന്നെയാണ്.

https://twitter.com/ComeOnCricket/status/1230925505030955009?s=19

ഇക്കഴിഞ്ഞ ഇന്ത്യാ പരമ്പരയ്ക്ക് ശേഷം രവീന്ദ്ര ജഡേജയുമായി ഞാൻ ഏറെ സംസാരിച്ചിരുന്നു , “വെള്ളിയാഴ്ച നടന്ന മത്സരത്തിന് ശേഷം അഗർ ഇ എസ് പി എൻ ക്രിസിൻഫോയോട് പറഞ്ഞു.” അദ്ദേഹം ലോകത്തിലെ എന്റെ പ്രിയപ്പെട്ട കളിക്കാരനാണ്. അദ്ദേഹത്തെപ്പോലെ ക്രിക്കറ്റ് കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം മികച്ച ഫീൽഡറാണ്. ബോൾ സ്പിൻ ചെയ്യുന്നതിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചു. അദ്ദേഹത്തിന്റെത് പോസിറ്റീവ് മനോഭാവമാണ്.

ടി20യിൽ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമാണ് അഗർ. ഒപ്പം ഓസ്‌ട്രേലിയൻ ബോളർമാരിൽ മികച്ച ടി20 ബോളിങ് ഫിഗർ ഇന്നലത്തെ മത്സരത്തോടെ അഗർ സ്വന്തമാക്കി. 107 റൺസിന്റെ കൂറ്റൻ വിജയമാണ് ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ നേടിയത്. ഫിഞ്ച് ( 42 ) സ്മിത്ത് ( 45 ) എന്നിവർ ഓസ്‌ട്രേലിയൻ ബാറ്റിംഗ് നിരയിൽ തിളങ്ങിയത്

https://twitter.com/CricketAus/status/1230981125712928770?s=19