Skip to content

ഓരോ കാലഘട്ടത്തിലും ക്രിക്കറ്റിനെ മാറ്റിമറിച്ച 3 താരങ്ങളെ തിരഞ്ഞെടുത്ത് മുൻ പാകിസ്ഥാൻ താരം ഇൻസാമാമുൾ ഹഖ്

ക്രിക്കറ്റിനെ മാറ്റിമറിച്ച ഓരോ കാലഘട്ടത്തിലെയും താരങ്ങളെ തിരഞ്ഞെടുത്ത് മുൻ പാകിസ്ഥാൻ താരം ഇൻസാമാമുൾ ഹഖ്. തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, വിവിയൻ റിച്ചാർഡ്‌സ്, സനത് ജയസൂര്യ, ഡിവില്ലേഴ്‌സ് എന്നിവരെ ക്രിക്കറ്റ് മാറ്റിമറിച്ച താരങ്ങളായി ഇൻസാമാമുൾ ഹഖ് തിരഞ്ഞെടുത്തു.

” വർഷങ്ങൾക്കു മുമ്പ് വിവ് റിച്ചാർഡ്സാണ് ക്രിക്കറ്റിനെ മാറ്റിയത്. അക്കാലത്ത് ബാറ്റ്സ്മാൻമാർ ഫാസ്റ്റ് ബോർമാരെ ബാക്ക്ഫൂട്ടിൽ മാത്രമായിരുന്നു കളിക്കാറുണ്ടായിരുന്നത്, എന്നാൽ ഫ്രണ്ട് ഫുട്ടിൽ നിന്ന് എങ്ങനെ കളിക്കാമെന്ന് അദ്ദേഹം എല്ലാവരെയും കാണിച്ചു. ഫാസ്റ്റ് ബോളർമാരെ ആക്രമിക്കാൻ കഴിയുമെന്ന് അദ്ദേഹം എല്ലാവരെയും പഠിപ്പിച്ചു. അദ്ദേഹം എക്കാലത്തെയും മികച്ച കളിക്കാരനാണ് ” മുൻ പാകിസ്ഥാൻ നായകൻ പറഞ്ഞു.

“രണ്ടാമത്തെ മാറ്റം കൊണ്ടുവന്നത് സനത് ജയസൂര്യയാണ്. ആദ്യ 15 ഓവറിൽ ഫാസ്റ്റ് ബോളർമാരെ ആക്രമിച്ചു കളിക്കാൻ അദ്ദേഹം പഠിപ്പിച്ചു. അദ്ദേഹം വരുന്നതിനുമുമ്പ്, പന്ത് വായുവിൽ അടിക്കുന്നവരെ ശരിയായ ബാറ്റ്സ്മാൻമാരായി കണക്കാക്കിയിരുന്നില്ല, എന്നാൽ ആദ്യ 15 ഓവറിൽ ഫാസ്റ്റ് ബോളർമാരെ ഇൻഫീൽഡിന് മുകളിലൂടെ അടിച്ചുകൊണ്ട് അദ്ദേഹം ധാരണ മാറ്റി ” ഇൻസമാം പറഞ്ഞു.

” ക്രിക്കറ്റ് മാറ്റിയ മൂന്നാമത്തെ കളിക്കാരൻ എ ബി ഡിവില്ലിയേഴ്സ് ആയിരുന്നു. ഇന്ന് ഏകദിനത്തിലും ടി 20 യിലും നിങ്ങൾ കാണുന്ന അതിവേഗ ക്രിക്കറ്റിന് ഞാൻ ഡിവില്ലിയേഴ്സിന് ക്രെഡിറ്റ് നൽകും. മുമ്പ് ബാറ്റ്സ്മാൻമാർ സ്‌ട്രൈറ്റായിരുന്നു അടിക്കാറുണ്ടായിരുന്നത്. ഡിവില്ലിയേഴ്സ് വന്നു, പാഡ് സ്വീപ് , റിവേഴ്സ് സ്വീപ്പ് എന്നീ ഷോട്ടുകൾ കളിക്കാൻ തുടങ്ങി.