Skip to content

പാർഥിവ് പട്ടേലിനും പിയുഷ് ചൗളയ്ക്കൊപ്പം വാഷ്റൂമിൽ പാട്ട് ആസ്വദിച്ച് ധോണി – വീഡിയോ കാണാം

6 മാസത്തിലേറെയായി കളികളത്തിലിറങ്ങിയിട്ടില്ലാത്ത ധോണി തന്റെ അവധിക്കാലം ആസ്വദിക്കുകയാണ്. സാഹതാരങ്ങളുമായി കറങ്ങുന്നതും അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ധോണിയുടെ ഭാവിയെ കുറിച്ച് ചർച്ചകൾ കൊഴുക്കുന്നത്തിനിടെ ഇപ്പോഴിതാ സഹതരങ്ങളായ പാർഥിവ് പട്ടേലിനും പിയുഷ് ചൗളയ്ക്കൊപ്പം വാഷ്റൂമിൽ പാട്ട് ആസ്വദിക്കുന്ന ധോണിയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

https://twitter.com/msdfansofficial/status/1228884521648451584?s=19

കിഷോർ കുമാറിന്റെ മിസ്റ്റർ എക്‌സ് സിനിമയിലെ ‘മേരേ മെഹ്ബൂബ് ഖയാമത്ത് ഹോഗി’ ബോളിവുഡ് ഗാനം ആസ്വദിക്കുന്ന ധോണിയെ വീഡിയോയിൽ കാണാം. ഒപ്പം പാർഥിവ് പട്ടേൽ നിലത്തിരുന്ന് പാടുന്നതും കാണാം.

https://twitter.com/msdfansofficial/status/1229734338905833472?s=19

കഴിഞ്ഞ വർഷം അവസാനിച്ച ഏകദിന ലോകക്കപ്പിന് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അല്ലെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ധോണി ഐപിഎലിന് മുന്നോടിയായി മാർച്ച് 1 മുതൽ ചെപ്പാക്കിൽ പരിശീലനം ആരംഭിക്കും. സുരേഷ് റെയ്‌ന, അംബതി റായിഡു എന്നിവരോടൊപ്പം ധോണി രണ്ടാഴ്ച ചെപ്പൗക്കിൽ പരിശീലനം നടത്തും. ഐ‌പി‌എൽ 2020 മാർച്ച് 29 ന് തുടക്കമാകും. ആദ്യ മത്സരത്തിൽ മുംബൈ ചെന്നൈയെ നേരിടും.

https://twitter.com/msdfansofficial/status/1228727301891710976?s=19