Skip to content

സച്ചിന്റെ വിക്കറ്റിന് ശേഷം ഇന്ത്യ കീഴടങ്ങിയ 5 മത്സരങ്ങൾ 

സച്ചിൻ എന്ന ഇതിഹാസം ഇന്ത്യൻ ടീമിന് എത്രത്തോളം വേണ്ടപ്പെട്ടതായിരുന്നു എന്ന കാര്യം വാക്കുകളാൽ വിശേഷിപ്പിക്കാൻ കഴിയില്ല . ഈ 5 അടി 5 ഇഞ്ച് കാരനിൽ ആയിരുന്നു നൂറു കോടി ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും . തൊണ്ണൂറുകളിലും 2000 ന്റെ തുടക്കത്തിലും സച്ചിൻ എന്നാൽ ഇന്ത്യൻ ടീം എന്നായിരുന്നു . 

സച്ചിൻ ടീമിന് എന്തായിരുന്നു എന്നു ഈ മത്സരങ്ങൾ പറയും . 

#5 ഇന്ത്യ vs ദക്ഷിണാഫ്രിക്ക 2011 വേൾഡ് കപ്പ് 

ഒരേയൊരു മത്സരത്തിൽ മാത്രമായിരുന്നു ഇന്ത്യൻ ടീം തോൽവി അറിഞ്ഞത് . മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത് . സെവാഗ് 73 റൺസും സച്ചിൻ 111 റൺസും നേടി . സെവാഗ് മടങ്ങിയ ശേഷം സച്ചിനും ഗംഭീറും രണ്ടാം വിക്കറ്റിൽ 125 റൺസ് നേടി  . 

350 കടക്കുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ സ്കോർ എന്നാൽ 267 ൽ നിൽക്കുമ്പോൾ സച്ചിന്റെ വിക്കറ്റ് വീണതോടെ 296 ആയി ചുരുങ്ങി . സച്ചിൻ ഔട്ട് ആയതിനു ശേഷം ഇന്ത്യക്ക് 29 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകൾ നഷ്ട്ടമായി . സൗത്ത് ആഫ്രിക്ക വിജയം നേടി . 

#4 . ഇന്ത്യ vs  ഓസ്ട്രേലിയ ഷാർജ 1998 


സച്ചിന്റെ ഏകദിന കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സ്. 47 ഓവറിൽ ഇന്ത്യക്ക് വേണ്ടിയിരുന്നത് 237 റൺസ് വിജയം നേടാൻ സച്ചിൻ നടത്തിയ ഒറ്റയാൾ പോരാട്ടം ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സിൽ ഒന്നാണ് . 

142 റൺസ് ആണ് സച്ചിൻ അന്ന് നേടിയത് എന്നാൽ ടീമിലെ അടുത്ത ഉയർന്ന സ്കോർ വെറും 39 റൺസ് ആയിരുന്നു . 

#3. ഇന്ത്യ vs ഓസ്ട്രേലിയ നാലാം ഏകദിനം 2009 

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നേടിയത് 349 റൺസ് എല്ലാം കൊണ്ടും 2003 world cup ഫൈനലിനെ ഓർമിപ്പിച്ച മത്സരം . 350 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ സച്ചിന്റെ മികവിൽ വിജയത്തിലേക്ക് നീങ്ങി . 

ഓസ്‌ട്രേലിയൻ ബൗളർസിനെ സച്ചിൻ കണക്കറ്റ് പ്രഹരിച്ചു. 175 റൺസ് നേടി സച്ചിൻ പുറത്താവുമ്പോൾ ഇന്ത്യക്ക് വേണ്ടത് 17 പന്തിൽ വേണ്ടത് 19 റൺസ് . എന്നാൽ വിജയം നേടിയത് ഓസ്ട്രേലിയൻ ടീം ആയിരുന്നു . 

#2 ഇന്ത്യ vs പാകിസ്ഥാൻ 1999 

ഇന്ത്യ പാക് മത്സരങ്ങൾ എപ്പോളും സമ്മർദങ്ങൾ നിറഞ്ഞതാണ് .ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 271 റൺസ് നേടി .മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് 6 റൺസ് എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ട്ടമായി.  എന്നാൽ പിന്നീട് എത്തിയ സച്ചിൻ രക്ഷ പ്രവർത്തനം ഏറ്റെടുത്തു . 

ഒരു ഭാഗത്ത് സച്ചിൻ നിൽക്കുബോൾ മറു ഭാഗത്ത് വിക്കറ്റുകൾ വീണു കൊണ്ടിരുന്നു . സച്ചിന്റെ വിക്കറ്റ് വീണതോടെ ഇന്ത്യൻ പോരാട്ടം നിലച്ചു . 

#1 . ഇന്ത്യ vs ശ്രീലങ്ക വേൾഡ് കപ്പ് 1996 


1996 വേൾഡ് കപ്പിന്റെ സെമി ഫൈനൽ വിജയം തേടിയെത്തിയ ഇന്ത്യക്ക് നിരാശയായിരുന്നു ഫലം . 252 റൺസ് വിജയ ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങിയത് . 

സച്ചിൻ 85 പന്തിൽ 65 റൺസ് നേടി സച്ചിൻ പുറത്താവുമ്പോൾ ഇന്ത്യൻ സ്കോർ 98 /2 എന്നാൽ പിന്നീട് കണ്ടത് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച ആയിരുന്നു . 120 ന് 8 വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ട്ടമായി . 22 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ ആണ് ഇന്ത്യക്കു നഷ്ട്ടമായത്. 

കാണികൾ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ ശ്രീലങ്കയെ വിജയിയായി പ്രഖ്യാപിച്ചു. 

കൂടുതൽ ക്രിക്കറ്റ് വിശേഷങ്ങൾക്കായി പേജ് ലൈക്ക് ചെയ്യുക 
https://www.facebook.com/crickeralaofficial