Skip to content

ഇനി മുന്നിൽ ബ്രാഡ്മാൻ മാത്രം ഇരട്ട സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത് 

ആഷസ് മൂന്നാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടി ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് . ടെസ്റ്റ് കരിയറിലെ രണ്ടാം ഇരട്ട സെഞ്ചുറിയാണ് സ്മിത്ത് നേടിയത് . ക്യാപ്റ്റൻ ആയ ശേഷം ആദ്യത്തെ ഇരട്ട സെഞ്ചുറി കൂടിയാണിത് . 

301 പന്തിൽ 26 ഫോറും 1 സിക്സും നേടിയാണ് സ്മിത്ത് ഇംഗ്ലണ്ടിന് എതിരായ തന്റെ രണ്ടാം ഡബിൾ സെഞ്ചുറി തികച്ചത് . 

കരിയറിലെ ആദ്യ 150 റൺസുമായി മിച്ചൽ മാർഷ് സ്മിത്തിന് മികച്ച പിന്തുണ നൽകി . 

ബ്രാഡ്മാന് ശേഷം ഏറ്റവും ഉയർന്ന ടെസ്റ്റ് ആവറേജ് ഉള്ള ബാറ്റ്‌സ്മാൻ ആയി സ്മിത്ത് മാറി . നിലവിൽ 62.59 ആണ് സ്മിത്തിന്റെ ശരാശരി  . 

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്‌ട്രേലിയൻ സ്കോർ 500 കടന്നു സ്മിത്തും മാർഷും ആണ് ക്രീസിൽ . 100 റൻസിന്റെ ലീഡ് ഓസ്ട്രേലിയ നേടി കഴിഞ്ഞു .