Skip to content

കോഹ്ലിപ്പടയ്ക്ക് നാണക്കേടിന്റെ റെക്കോർഡ് ; 31 വർഷങ്ങൾക്ക് ശേഷം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വൈറ്റ് വാഷ്

ഇന്ന് ബേ ഓവലിൽ നടന്ന മൂന്നാം ഏകദിനത്തിലും ഇന്ത്യയെ പരാജയപ്പെടുത്തി വെള്ള പൂശിയിരിക്കുകയാണ് ന്യുസിലാൻഡ്. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് നേടിയ ഇന്ത്യയെ 47.1 ഓവറിൽ ന്യുസിലാൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ന്യുസിലാൻഡ് ഓപ്പണർമാരായ ഗുപ്തിൽ (66), നിക്കോളസ് (80) എന്നിവരുടെ തകർപ്പൻ ഇന്നിങ്‌സ് കരുത്തിൽ ന്യുസിലാൻഡ് അനായാസം വിജയ ലക്ഷ്യം മറികടന്നു.

31 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ മൂന്നോ അതിൽ കൂടുതലോ മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ വൈറ്റ് വാഷാവുന്നത്. 1988-89 ലാണ് ഇന്ത്യ അവസാനമായി ഇത്തരത്തിൽ പരാജയപ്പെട്ടത്. ഓപ്പണർമാരായ രോഹിത്, ധവാൻ എന്നിവർ ഇല്ലാത്തത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായി.