Skip to content

ബുംറയുടെ പ്രകടനത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്‌ണമൺ

പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ ഇന്ത്യയുടെ പേസ് ബോളർ ജസ്പ്രിത് ബുംറയുടെ പ്രകടനത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ. കഴിഞ്ഞ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും വിക്കറ്റ് നേടാനാകാതെ മടങ്ങിയ ബുംറയുടെ കണക്കുകൾ ഇന്ത്യൻ ആരാധകരിലും നേരത്തെ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.

വിക്കറ്റ് വേണ്ട സന്ദർഭങ്ങളിൽ കോഹ്ലി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ബോളറാണ് ബുംറ. എന്നാൽ ഈ പര്യടനത്തിൽ ഉടനീളം വിക്കറ്റ് കൂടുതൽ നേടാനായിട്ടില്ല. എതിർ താരത്തിനെതിരെ ബുംറയ്ക്ക് സമ്മർദ്ദം ചെലുത്താനാവുന്നില്ല. ബുംറയ്ക്കെതിരെ മികച്ച രീതിയിലാണ് ന്യുസിലാൻഡ് താരങ്ങൾ കളിച്ചത്. ഇത് ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് ഇടയാക്കുന്ന കാര്യമാണ്. വിവിഎസ് ലക്ഷലമൺ പറഞ്ഞു.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്നായി ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. റൺസ് നൽകുന്നതിൽ പിശുക്ക് കാണിക്കുന്ന ബുംറ ന്യുസിലാൻഡ് പര്യടനത്തിൽ ആ പിശുക്ക് നിലനിർത്താനായില്ല.