Skip to content

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പുതിയ ഫീൽഡിങ് പരിശീലകൻ

ഐ പി എൽ പതിമൂന്നാം സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ പുതിയ ഫീൽഡിങ് പരിശീലനകനായി മുൻ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജെയിംസ് ഫോസ്റ്ററെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ടീം മാനേജ്‌മെന്റ് ആരാധകരുമായി പങ്കുവെച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ 23 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ 500 ലധികം മത്സരങ്ങളുടെ പരിചയസമ്പത്തുമായാണ് 39 ക്കാരനായ ഫോസ്റ്റർ ഐ പി എല്ലിനെത്തുന്നത്.

നേരത്തെ ജാക്ക് കാലിസിന് പകരം ഹെഡ് കോച്ചായി മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തെ ടീം മാനേജ്‌മെന്റ് നിയമിച്ചിരുന്നു. താരലേലത്തിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ, ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റ്‌സ്മാൻ ടോം ബാന്റൺ, ക്രിസ് ഗ്രീൻ അടക്കമുള്ളവരെ കൊൽക്കത്ത ടീമിലെത്തിച്ചിരുന്നു.