Skip to content

ന്യുസിലാൻഡ് പര്യടനത്തിൽ നിറം മങ്ങി കോഹ്ലി ; ഒപ്പം കരിയറിൽ ആദ്യമായി അത് സംഭവിച്ചു

ക്രിക്കറ്റിലെ റൺ മെഷീൻ വിരാട് കോഹ്‌ലി കഴിഞ്ഞ കുറച്ചു ഇന്നിംഗ്സുകളിലായി ഫോം മങ്ങിയിരിക്കുകയാണ്. ഇന്ന് ആരംഭിച്ച മൂന്നാം ഏകദിനത്തിലും കൂറ്റൻ സ്‌കോർ കണ്ടെത്താനാവതെയാണ് കോഹ്ലി മടങ്ങിയത്. 9 റൺസിൽ നിൽക്കെ ബെന്നറ്റിന്റെ പന്തിൽ ബൗണ്ടറി കടത്താൻ ശ്രമിച്ച കോഹ്‌ലിക്ക് പിഴക്കുകയായിരുന്നു. ക്യാച്ചിലൂടെ പുറത്താവുകയും ചെയ്തു. ആദ്യ ഏകദിനത്തിൽ 51 റൺസ് നേടി എന്നതാണ് ആശ്വാസകരമായ ഏക ഇന്നിംഗ്സ്. 3 മത്സരങ്ങളിൽ നിന്നായി 25 ആവറേജിൽ 75 റൺസ് മാത്രമാണ് ഈ സീരീസിൽ കോഹ്ലി നേടിയത്. 5 മത്സരങ്ങൾ അടങ്ങിയ ടി20 സീരീസിലും ഒരു അർദ്ധ സെഞ്ചുറിയും നേടാനും കോഹ്‌ലിക്ക് സാധിച്ചില്ല എന്നത് ആരാധകരെ കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കുന്നു.

https://twitter.com/mufaddal_vohra/status/1227075116091224071?s=19

കരിയറിൽ ഇതാദ്യമായാണ് തുടർച്ചയായ 3 ബൈലാറ്ററൽ ഏകദിന സീരീസിൽ ഒരു സെഞ്ചുറി പോലും കോഹ്‌ലിക്ക് നേടാനാകാത്തത്. കഴിഞ്ഞ ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ 3 മത്സരങ്ങളിൽ നിന്നായി രണ്ട് തവണ അർദ്ധ സെഞ്ചുറി നേടിയിരുന്നുവെങ്കിലും ഒന്ന് പോലും സെഞ്ചുറിയാക്കി മാറ്റാനായിരുന്നില്ല.

https://twitter.com/Cric_beat/status/1227062971030880256?s=19

https://twitter.com/deeputalks/status/1227045437481185280?s=19