Skip to content

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാൻ ; ചരിത്രനേട്ടത്തിൽ നേപ്പാൾ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് ഇനി നേപ്പാളിന്റെ കുശാൽ മല്ലയ്ക്ക് സ്വന്തം. ഐസിസി മെൻസ് ക്രിക്കറ്റ് വേൾഡ് കപ്പ് ലീഗിൽ അമേരിക്കയ്ക്കെതിരെ ഫിഫ്റ്റി നേടിയതോടെയാണ് 15 ക്കാരനായ കുശാൽ ഈ റെക്കോർഡ് സ്വന്തമാക്കിയത്. നേപ്പാളിന്റെ തന്നെ രോഹിത് പൗഡലിന്റെ പേരിലായിരുന്നു ഇതിനുമുൻപ് ഈ റെക്കോർഡ്.. കഴിഞ്ഞ വർഷം യു എ ഇയ്ക്കെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയായിരുന്നു പതിനാറുക്കാരനായ പൗഡൽ ഈ റെക്കോർഡ് സ്വന്തമാക്കിയത്.

1989 ൽ പാകിസ്ഥാനെതിരെ പതിനാറാം വയസ്സിൽ ഫിഫ്റ്റി നേടിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും 1996 ൽ ശ്രീലങ്കയ്ക്കെതിരെ ഫിഫ്റ്റി നേടിയ ഷാഹിദ് അഫ്രീദിയുമാണ് ഈ റെക്കോർഡിൽ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.