Skip to content

വീണ്ടും പാഡണിഞ്ഞ് സച്ചിൻ ടെണ്ടുൽക്കർ, പന്തെറിഞ്ഞത് എലിസ് പെറി ; വീഡിയോ കാണാം

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രിക്കറ്റ് കളിക്കളത്തിൽ ബാറ്റ് ചെയ്ത് സച്ചിൻ ടെണ്ടുൽക്കർ. ഓസ്‌ട്രേലിയൻ ബുഷ്ഫയർ ബാഷ് ചാരിറ്റി മത്സരത്തിലെ ഇന്നിങ്സ് ബ്രേയ്ക്കിലാണ് ഓസ്‌ട്രേലിയൻ വനിതാ ടീമിനെതിരെ സച്ചിൻ ടെണ്ടുൽക്കർ ഓരോവർ ബാറ്റ് ചെയ്തത്.

ചാരിറ്റി മത്സരത്തിൽ പോണ്ടിങ് ഇലവന്റെ കോച്ചായാണ് സച്ചിൻ ഓസ്‌ട്രേലിയയിൽ എത്തിയതെങ്കിലും ഓസ്‌ട്രേലിയൻ വനിതാ ടീം താരം സച്ചിനെതിരെ ഓരോവർ എറിയാൻ ആഗ്രഹമുണ്ടെന്ന് ട്വിറ്ററിലൂടെ അറിയിക്കുകയും സച്ചിൻ സമ്മതം മൂളുകളും ചെയ്തു. നേരത്തെ ബിഗ് ബാഷ് ഫൈനലിനൊപ്പമാണ് മത്സരം നടത്താൻ ഉദ്ദേശിച്ചതെങ്കിലും മോശം കാലാവസ്ഥ മൂലം ത്രിരാഷ്ട്ര പരമ്പരയിലെ ഓസ്‌ട്രേലിയ ഇംഗ്ലണ്ട് മത്സരം നടക്കുന്ന മെൽബണിലേക്ക് ചാരിറ്റി മത്സരം മാറ്റുകയായിരുന്നു.

വീഡിയോ ;

https://twitter.com/7Cricket/status/1226374970256707584?s=19

സച്ചിനെതിരായ ഓവറിലെ ആദ്യ നാല് പന്തുകൾ എറിഞ്ഞ പെറി അവസാന രണ്ട് പന്തുകൾ എറിയാൻ യുവതാരം അന്നബെൽ സതർലാൻഡിന് കൈമാറി. ഓസ്‌ട്രേലിയൻ വനിതാ ടീം താരങ്ങൾക്കൊപ്പം ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും ഫീൽഡ് ചെയ്തിരുന്നു.