Skip to content

ആ നിയമമം നീക്കം ചെയ്യണമെന്ന് ആന്ഡേഴ്സണ് ; ഐപിഎൽ കാലത്തെ പക വീട്ടി അശ്വിൻ

അണ്ടർ19 ലോകക്കപ്പിനിടെ അഫ്ഗാനിസ്ഥാൻ – പാകിസ്ഥാൻ മത്സരത്തിനിടെ അഫ്ഗാനിസ്ഥാന്റെ 15 വയസ്സുകാരൻ മങ്കാദിങ് ചെയ്‌തത് ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്.ഇത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേർന്നതല്ലെന്ന് ഒരു പക്ഷം വിമർശിച്ചപ്പോൾ, ബാറ്റ്സ്മാന്റെ ഭാഗത്താണ് തെറ്റെന്ന് മറു പക്ഷം.ഏതായാലും ഈ നിയമമം നീക്കം ചെയ്യണമെന്ന് ഇംഗ്ലണ്ട് താരം ആൻഡേഴ്സൻ ഉൾപ്പടെ നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി.

അവസാനമായി ഇത്തരത്തിൽ സംഭവിച്ചത് ഇന്ത്യൻ പ്രീമിയർ ലീഗിനിടെയായിരുന്നു. അന്ന് കിങ്സ് ഇലവൻ പഞ്ചാബ് നായകൻ അശ്വിൻ രാജസ്ഥാൻ ബാറ്റ്സ്മാൻ ബറ്റ്‌ലറെ മങ്കാദിങ് ചെയ്‌തത്. ഒട്ടേറെ വിമർശനമാണ് അശ്വിൻ നേരിടേണ്ടി വന്നത്. ജെയിംസ് ആൻഡേഴ്സൻ അശ്വിന്റെ ഫോട്ടോ ചെറു കഷ്ണങ്ങളായി മുറിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.

https://twitter.com/ashwinravi99/status/1223504875025326081?s=19

https://twitter.com/gregjames/status/1112297247880957955?s=19

അഫ്ഗാനിസ്ഥാൻ താരത്തിന്റെ മങ്കാദിങ് വീഡിയോ പങ്കുവെച്ച് ഈ നിയമമം നീക്കം ചെയ്യണമെന്ന് ആൻഡേഴ്സൻ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ അതിന് മറുപടിയുമായി അശ്വിൻ രംഗത്തെത്തി. നിയമം നീക്കംചെയ്യുന്നതിന് ദീർഘമായ ആലോചനകൾ ആവശ്യമായി വന്നേക്കാം !! കീറിമുറിച്ച് കളയുന്നത് ഇപ്പോൾ ഫലിച്ചെക്കാം, അശ്വിൻ കുറിച്ചു.

https://twitter.com/jimmy9/status/1223313338874179586?s=19