Skip to content

സാക്ഷാൽ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡ് തകർത്ത് ക്വിന്റൺ ഡീകോക്ക്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 ഡിസ്മിസ്സൽ നേടുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടം സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്കിന്റെ പേരിൽ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ ഒലി പോപ്പിന്റെ ക്യാച്ച് നേടിയതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 200 ഡിസ്മിസ്സൽ ഡീകോക്ക് പൂർത്തിയാക്കിയത്.

വെറും 45 മത്സരങ്ങളിൽ നിന്നും ഈ നാഴികക്കല്ല് പിന്നിട്ട ഡീകോക്ക് 47 മത്സരങ്ങളിൽ 200 ഡിസ്മിസ്സൽ പൂർത്തിയാക്കിയ മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റിന്റെ റെക്കോർഡാണ് തകർത്തത്. 50 മത്സരങ്ങളിലും നിന്നും 200 ഡിസ്മിസ്സൽ നേടിയ മറ്റൊരു ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിനാണ് ഇരുവർക്കും പുറകിൽ മൂന്നാം സ്ഥാനത്തുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 ഡിസ്മിസ്സൽ നേടിയ വിക്കറ്റ് കീപ്പർമാർ :

ടെസ്റ്റ് ക്രിക്കറ്റിൽ 200 ഡിസ്മിസ്സൽ നേടുന്ന രണ്ടാമത്തെ സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പറെന്ന നേട്ടവും ഡീകോക്ക് സ്വന്തമാക്കി. നിലവിലെ ഹെഡ് കോച്ച് കൂടിയായ മാർക്ക് ബൗച്ചറാണ് ഇതിനുമുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 200 ഡിസ്മിസ്സൽ നേടിയിട്ടുള്ള സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ. ടെസ്റ്റ് ക്രിക്കറ്റിൽ 147 മത്സരങ്ങളിലും നിന്നും 555 തവണ ബാറ്റ്‌സ്മാന്മാരെ ബൗച്ചർ പുറത്താക്കിയിട്ടുണ്ട്.