Skip to content

അവസാന മത്സരത്തിനിറങ്ങിയ ഫിലാൻഡർക്ക് ഐസിസിയുടെ പിഴശിക്ഷ കാരണമിതാണ്

തന്റെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ വെർനോൺ ഫിലാൻഡർക്ക് ഐസിസിയുടെ പിഴശിക്ഷ. ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലറെ പുറത്താക്കിയ ശേഷം ബട്ട്ലർക്ക് നേരെയുള്ള മോശം പെരുമാറ്റത്തെ തുടർന്നാണ് ഫിലാൻഡർക്ക് മാച്ച് ഫീയുടെ 15% പിഴശിക്ഷയായി ഐസിസി വിധിച്ചത്.

നേരത്തെ പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഫിലാൻഡർക്ക് നേരെ മോശം വാക്കുകൾ പ്രയോഗിച്ചതിനെ തുടർന്ന് ജോസ് ബട്ട്ലർക്കും ഐസിസി പിഴശിക്ഷ വിധിച്ചിരുന്നു.

അതിനിടെ ജോഹനാസ്ബർഗിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് വിജയത്തിലേക്ക് കുതിക്കുകയാണ്. പരമ്പരയിൽ ഇംഗ്ലണ്ട് 2-1 ന് മുന്നിലായതിനാൽ പരമ്പര സമനിലയിലാക്കാൻ സൗത്താഫ്രിക്കയ്ക്ക് വിജയം അനിവാര്യമാണ്.