Skip to content

കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും നേടിയ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20യിൽ തുടർച്ചയായി മൂന്ന് ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടിയ കെ എൽ രാഹുൽ പൂനെയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഫിഫ്റ്റി നേടിയിരുന്നു.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുമാണ് ഇതിനുമുൻപ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി20യിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ഫിഫ്റ്റി നേടിയിട്ടുള്ളത്. 2012 ലും 2014 ലും 2016 ലുമായി മൂന്ന് തവണ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ കോഹ്ലി ഫിഫ്റ്റി നേടിയിട്ടുണ്ട്.

ഇതിനുപുറമെ അന്താരാഷ്ട്ര ടി20യിൽ വിക്കറ്റ് കീപ്പറായുള്ള ആദ്യ രണ്ട് മത്സരങ്ങളിലും ഫിഫ്റ്റി നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന നേട്ടവും കെ എൽ രാഹുൽ സ്വന്തമാക്കി. കൂടാതെ ടി20 ഫോർമാറ്റിൽ ആദ്യമായി തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഫിഫ്റ്റി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടവും കെ എൽ രാഹുൽ സ്വന്തമാക്കി.