Skip to content

T10 ലീഗിലെ ആദ്യ മത്സരത്തിൽ കേരള കിങ്സിന് 8 വിക്കറ്റ് വിജയം

10 ഓവർ ലീഗിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം . ഈസ്റ്റ് ബംഗാളിനെ 8 വിക്കറ്റിനാണ് കേരള കിങ്‌സ് തകർത്തത് . 


ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് ഇറങ്ങിയ ബംഗാൾ നിശ്‌ചിത 10 ഓവറിൽ 86 റൺസ് എടുത്തു . ബംഗാളിന് വേണ്ടി ഫ്‌ളെചർ 32 ഉം ചാള്സ് 33 ഉം മില്ലർ 17 ഉം റൺസ് എടുത്തു. 

മറുപടി ബാറ്റിങിന് ഇറങ്ങിയ കേരള കിങ്‌സ് 8 ഓവറിൽ 90 റൺസ് എടുത്ത് വിജയം സ്വന്തമാക്കി . 27 പന്തിൽ 66 റൺസ് എടുത്ത സ്റ്റിർലിങ് ആണ് കേരളത്തിന്റെ വിജയശില്പി .