Skip to content

T10 ക്രിക്കറ്റ് ലീഗിൽ സെഞ്ചുറി അടിച്ചാൽ എന്ത് കിട്ടും ???

T10 ക്രിക്കറ്റ് ലീഗ് തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത് . 6 ടീമുകളായാണ് മത്സരം . ഇൗ ലീഗിൽ സെഞ്ചുറി അടികുന്നവർക് Ali Tumbi of Aqua Properties സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് .ദുബായിൽ 500,000 ദിർഹം [ 8756970.64 Indian Rupee ] വില വരുന്ന അപാർട്മെന്റ് .

ഫിഫ്റ്റി അടികുന്നവർക്ക്‌ Hublot Rolex watch സമ്മാനം .10 ഓവറിൽ സെഞ്ച്വറി അടിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ് . ആര് ഈ സമ്മാനം നേടുമെന്ന് കാത്തിരുന്നു കാണാം .
ഡിസംബർ 17 ന് കളി അവസാനിക്കും .

വിരമിച്ചതും നിലവിൽ വിവിധ ടീമുകളിൽ കളിച്ചു കൊണ്ടിരിക്കുന്നതുമായ നിരവധി പ്രശസ്ത താരങ്ങളാണ് ആദ്യ ടി10 ക്രിക്കറ്റ് ലീഗിന്റെ ഭാഗമാവുക. പാകിസ്ഥാൻ താരങ്ങളായ ഷഹീദ് അഫ്രീദി, മൊഹമ്മദ് ആമിർ, മിസ്ബാ ഉൾഹഖ്, ശ്രീലങ്കയുടെ ദിനേശ് ചണ്ടിമാൽ, ലാഹിരു തിരിമാനേ, ഇംഗ്ലണ്ടിന്റെ അലക്സ് ഹെയിൽസ്, വെസ്റ്റിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോ തുടങ്ങിയവരെല്ലാം ടി10 ലീഗിന്റെ കൊഴുപ്പ് കൂട്ടും. വസീം അക്രം, വഖാർ യൂനിസ്, റോബിൻ സിംഗ് തുടങ്ങിയ ഇതിഹാസ താരങ്ങൾ വിവിധ ടീമുകളുടെ പരിശീലകരായും ടി10 ലീഗിനുണ്ട്.