Skip to content

ആഷസ് മൂന്നാം ടെസ്റ്റ് ആദ്യ ദിനം ഇംഗ്ലണ്ട് ശക്തമായ നിലയിൽ 

ആഷസ് സീരീസിലെ മൂന്നാം ടെസ്റ്റിൽ ആദ്യ ദിനം ഇംഗ്ലണ്ട് ശക്തമായ നിലയിൽ . ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് എടുത്തിട്ടുണ്ട് . സെഞ്ചുറി നേടിയ മലാനും 75 റൺസ് നേടിയ Bairstow യും ആണ് ക്രീസിൽ . 

തകർച്ചയോടെ ആയിരുന്നു ഇംഗ്ലണ്ട് തുടങ്ങിയത് തുടക്കത്തിലേ തന്റെ 150 ആം മത്സത്തിന് ഇറങ്ങിയ Cook 7 റൺസ് എടുത്ത് പുറത്തായി . വിൻസ് 25 ഉം റൂട്ട് 20 ഉം റൺസ് എടുത്ത് പുറത്തായി . സ്റ്റോൻമാൻ ഫിഫ്റ്റി നേടി പുറത്തായി .  

എന്നാൽ പിന്നീട് ക്രീസിൽ എത്തിയ Barstow യുടെ കൂടെ ചേർന്നു മലാൻ ടീമിനെ മുന്നോട്ട് നയിച്ചു . 5 ആം വിക്കറ്റിൽ 174 റൺസ് ഇരുവരും കൂട്ടിച്ചേർത്തു . 
തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് മലാൻ ഇന്ന് നേടിയത്  . 2013 ൽ ബെൻ സ്റ്റോക്സ് നേടിയ സെഞ്ചുറിക്ക്‌ ശേഷം ഇതാദ്യമായാണ് ഒരു ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഓസ്ട്രേലിയയിൽ സെഞ്ചുറി നേടുന്നത് . 

ഓസ്‌ട്രേലിയക്കു വേണ്ടി സ്റ്റാർക്ക് 2 വിക്കറ്റും Hazlewood കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി . 

പരമ്പരയിലെ ആദ്യ 2 മത്സരവും ഓസ്ട്രേലിയ ജയിച്ചിരുന്നു . ഈ മത്സരം കൂടെ വിജയിച്ചാൽ ഓസ്‌ട്രേലിയക്ക് പരമ്പര നേടാം .