Skip to content

‘ ബേബി സിറ്റർ ‘ സ്ലെഡിജിങ്ങിന് പിന്നിലെ കാരണം വെളിപ്പെടുത്തി ടിം പെയ്ൻ

ഇന്ത്യയുടെ അവസാന ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ഓസ്‌ട്രേലിയൻ നായകൻ ടിം പെയ്‌നും ഇന്ത്യൻ യുവ താരം റിഷാബ് പന്തും തമ്മിലുള്ള വാക്ക് പോരായിരുന്നു. ‘ തനിക്കും ഭാര്യയ്ക്കും സിനിമ കാണാൻ പോകാൻ കുട്ടികളെ നോക്കുമോ ‘എന്നായിരുന്നു പെയ്ൻ സ്ലെഡ്ജ് ചെയ്തത്. 2018 ബോക്സിങ് ഡേ ടെസ്റ്റിനിടെ നടന്ന ഈ സ്ലെഡ്ജിങ്, പിന്നീട് പെയ്നിന്റെ ഭാര്യയും കുട്ടികളുമായി റിഷാബ് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലാവുകയായിരുന്നു.

ഈ ബേബി സിറ്റിങ് സ്ലെഡ്ജിങ്ങിന്റെ പിന്നിലെ കാരണം ബിഗ്ബാഷ് കമെന്ററിക്കിടെ വെളിപ്പെടുത്തിയിരിക്കുകയാണ് ടിം പെയ്ൻ.

വിക്കറ്റ് വീഴ്ത്താനാവാതെ ഞങ്ങള്‍ ബോറടിച്ചു നില്‍ക്കുകയായിരുന്നു.
അവനെ സ്ലെഡ്ജിംഗ് ചെയ്യുന്നത് സമയം പാഴാക്കുന്നതാണെന്ന് ഞങ്ങൾ ആ പരമ്പരയുടെ തുടക്കത്തിൽ തന്നെ മനസ്സിലാക്കിയിരുന്നു. അത് അവനെ ശല്യപ്പെടുത്തിയിരുന്നില്ല.
അതുകൊണ്ട് ഷോട്ട് കളിക്കുമ്ബോഴുള്ള പന്തിന്റെ അശ്രദ്ധ മുതലെടുക്കാനായി പിന്നീട് ഞങ്ങളുടെ ശ്രമം. പന്തിന്റെ ശ്രദ്ധതിരിച്ച്‌ ഞങ്ങളുടെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാനും അശ്രദ്ധമായ ഷോട്ട് കളിച്ച്‌ പുറത്താകാന്‍ പ്രേരിപ്പിക്കാനുമായിരുന്നു അന്ന് ശ്രമിച്ചതെന്നും പെയ്ന്‍ പറഞ്ഞു