Skip to content

ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച ; ഓസ്‌ട്രേലിയക്ക് 256 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ 255 റൺസിന് പുറത്ത്. 91 പന്തിൽ 74 റൺസ് നേടിയ ശിഖാർ ധവാനും 47 റൺസ് നേടിയ കെ എൽ രാഹുലും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. നാലാം നമ്പറിലിറങ്ങിയ വിരാട് കോഹ്ലി 14 പന്തിൽ 16 റൺസ് നേടി പുറത്തായി.

റിഷാബ് പന്ത് 33 പന്തിൽ 28 റൺസും രവീന്ദ്ര ജഡേജ 32 പന്തിൽ 25 റൺസും നേടി പുറത്തായി.

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റും പാറ്റ് കമ്മിൻസ്, കെയ്ൻ റിച്ചാർഡ്സൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും ആദം സാംപ, ആഷ്ടൺ അഗർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.