Skip to content

പരമ്പര ഓസ്‌ട്രേലിയ തന്നെ നേടും ; പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്

3 മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയിൽ അതിഥേയരെ 2-1 ന് ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ പട പരാജയപ്പെടുത്തുമെന്ന് റിക്കി പോണ്ടിങ്.

മികച്ച ലോകകപ്പിന്റെയും സമ്മർ ടെസ്റ്റ് ക്രിക്കറ്റിന്റെയും ശേഷം നല്ല ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ , എന്നാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ഏകദിന പരമ്പര തോൽവിയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. പ്രവചനം: 2-1 ഓസ്‌ട്രേലിയ പരമ്പര നേടും, ”ആരാധകരുമായി ട്വിറ്ററിൽ നടത്തിയ ചോദ്യോത്തര വേളയിൽ പോണ്ടിംഗ് പറഞ്ഞു.

സ്വന്തം മണ്ണിൽ പാകിസ്താനെയും ന്യൂസിലാന്റിനെയും വെള്ളപൂശിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ നാളെ മുംബൈയിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിനിറങ്ങുക.