Skip to content

ഫിഫ്റ്റിയുമായി ധവാനും രാഹുലും, അവസാന ഓവറുകളിൽ താക്കൂർ മനീഷ് പാണ്ഡെ വെടിക്കെട്ട്, ഇന്ത്യയ്ക്ക് മികച്ച സ്കോർ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 201 റൺസ് ഇന്ത്യ അടിച്ചുകൂട്ടി.

36 പന്തിൽ 54 റൺസ് നേടിയ കെ എൽ രാഹുൽ, 36 പന്തിൽ 52 റൺസ് നേടിയ ശിഖാർ ധവാൻ, 17 പന്തിൽ 26 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി, പുറത്താകാതെ 18 പന്തിൽ 31 റൺസ് നേടിയ മനീഷ്‌ പാണ്ഡെ, 8 പന്തിൽ 22 റൺസ് നേടിയ ഷാർദുൽ താക്കൂർ എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കിയത്.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലക്ഷൻ സൻഡകൻ മാത്രമാണ് ശ്രീലങ്കൻ ബൗളർമാരിൽ തിളങ്ങിയത്.