Skip to content

മൂന്നാം ടി20; റിഷാബ് പന്തിന് പകരക്കാരനായി സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ പൂനെയിൽ കളിക്കാനിറങ്ങുന്നത്. ഏറെ കാത്തിരിപ്പിനൊടുവിൽ മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടം നേടിയപ്പോൾ ശിവം ദുബെയ്ക്ക് പകരക്കാരനായി മനീഷ് പാണ്ഡെയും കുൽദീപ് യാദവിന് പകരക്കാരനായി യുസ്വേന്ദ്ര ചഹാലും ടീമിലെത്തി.

ഇതിനുമുൻപ് 2015 ലാണ് സഞ്ജു ഇന്ത്യൻ കുപ്പായത്തിൽ കളിക്കാൻ ഇറങ്ങിയത്. രണ്ടാം മത്സരത്തിനിടയിൽ 73 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ സഞ്ജുവിന് നഷ്ട്ടമായി.

ഇന്ത്യ പ്ലേയിങ് ഇലവൻ: ലോകേഷ് രാഹുൽ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി (c), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, സഞ്ജു സാംസൺ (wk), വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, യുശ്വേന്ദ്ര ചഹാൽ, നവദീപ് സൈനി

ശ്രീലങ്ക പ്ലേയിങ് ഇലവൻ ; ദനുഷ്ക ഗുണത്തിലക, അവിഷ്ക ഫെർണാണ്ടോ, കുസാൽ പെരേര (പ), ഓഷാദ ഫെർണാണ്ടോ, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, ദസുൻ ഷാനക, ലക്ഷൺ സന്ദകൻ, വാനിന്ദു ഹസാരംഗ, ലസിത് മലിംഗ (സി), ലാഹിരു കുമാര