Skip to content

ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ 

റെക്കോർഡുകൾ നേടുന്നതിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ വെല്ലാൻ ആരുമില്ല സച്ചിൻ, ഗാംഗുലി, ദ്രാവിഡ് മുതൽ കോഹ്ലി രോഹിത് വരെ അതു തുടർന്ന് കൊണ്ടിരിക്കുന്നു . 

ഇന്നലെ രോഹിത് നേടിയ മൂന്നാം ഇരട്ട സെഞ്ചുറി അതിന് ഏറ്റവും പുതിയ ഉദാഹരണം . 12 സിക്സുകൾ ആണ് രോഹിത് ഇന്നലെ അടിച്ചു കൂട്ടിയത് ഇതോടെ യുവരാജിനെ പിന്തള്ളി ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ലിസ്റ്റിൽ രോഹിത് മുന്നിലെത്തി . എന്നാൽ ആരൊക്കെയാകും രോഹിതിന് മുൻപിൽ ഉള്ളവർ ? ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ 7 ബാറ്റ്സ്മാന്മാരെ കാണാം . 

7 . സുരേഷ് റെയ്‌ന ( 120 Six ) 

ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ ലിസ്റ്റിൽ റെയ്ന 7 ആം സ്ഥാനത്താണ് . ഇന്ത്യക്ക് വേണ്ടി 223 മത്സരങ്ങൾ കളിച്ച റെയ്ന 5568 റൺസ് നേടിയിട്ടുണ്ട് . 474 ഫോറും 120 സിക്സും റെയ്ന ഇന്ത്യക്ക് വേണ്ടി നേടി. 

6 . വീരേന്ദർ സെവാഗ് (131 Six) 


241 മത്സരങ്ങളിൽ നിന്നും 131 സിക്സ് നേടിയ വീരു ആണ് ലിസ്റ്റിൽ ആറാം സ്ഥാനത്തു. 1092 ഫോറും വീരു ഇന്ത്യക്ക് വേണ്ടി നേടിയിട്ടുണ്ട് . 

5. യുവ് രാജ് സിങ് ( 153 six) 


ഇന്ത്യക്ക് വേണ്ടി 301 മത്സരങ്ങൾ കളിച്ച യുവി 153 തവണ പന്ത് നിലം തൊടാതെ ബൗണ്ടറി കടത്തി . 

4. രോഹിത് ശർമ്മ (162 Six)


ശ്രിലങ്കക്കെതിരെ 12 സിക്സുകൾ നേടിയതോടെ യുവിയെ മറികടന്നു 4 ആം സ്ഥാനത്തു എത്തിയിരിക്കുകയാണ് രോഹിത്  . വെറും 173 മത്സരങ്ങളിൽ നിന്നാണ് രോഹിത് 162 സിക്സ് നേടിയത് . 

3 സൗരവ് ഗാംഗുലി ( 189 six )


മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഗാംഗുലിയാണ് രോഹിതിന് മുന്നിൽ  മൂന്നാം സ്ഥാനത്ത് . 308 മത്സങ്ങളിൽ നിന്ന് 189 സിക്സുകൾ ഗാംഗുലി നേടിയിട്ടുണ്ട് . 1104 ഫോറുകൾ അദ്ദേഹം ഇന്ത്യക്ക് വേണ്ടി നേടി . 

2. സച്ചിൻ ടെണ്ടുൽക്കർ (195 six)


463 മത്സങ്ങളിൽ നിന്നും 195 സിക്സുകൾ നേടിയ സച്ചിൻ ആണ് ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തു . തന്റെ കരിയറിൽ 2016 ഫോറുകളും സച്ചിൻ നേടിയിട്ടുണ്ട് . 

1 . MS ധോണി 


308 മത്സരങ്ങളിൽ നിന്നും 209 സിക്സ് നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ധോണിയാണ് ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാൻ . 308 മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ച ധോണി 9724 റൺസ് ഇന്ത്യക്ക് വേണ്ടി നേടി .