Skip to content

പ്ലാസ്റ്റിക് ബാറ്റുപോലും ഉയര്‍ത്താനാവാത്ത അവസ്ഥയിലായിരുന്നു ; കരിയറിലെ മോശം സമയത്തെ കുറിച്ച് മനസ്സ് തുറന്ന് സച്ചിൻ

കരിയറിലെ ഏറ്റവും വേദനാജനകമായ ടെന്നീസ് എൽബോ പിടിപ്പെട്ട സമയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അന്നേരം ക്രിക്കറ്റ് അവസാനിച്ചെന്ന് കരുതിയെന്നും സങ്കീര്‍ണമായ സമയത്ത് കുടുംബവും കൂട്ടുകരുമാണ് കരുത്തേക്കിയതെന്നും ഇന്ത്യ ടുഡേ നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

“ചികിൽസയ്ക്ക് ശേഷം പ്ലാസ്റ്റിക് ബാറ്റ് പോലും ഉയർത്താൻ സാധിക്കാത്ത അവസ്‌ഥയിലായിരുന്നു.”

ഇനി ക്രിക്കറ്റ് ബാറ്റുയർത്താൻ കഴിയില്ല എന്നാണ് ശസ്‌ത്രക്രിയക്ക് ശേഷം തോന്നിയത്. ഞാന്‍ മാനസിക സമ്മര്‍ദത്തിലായി. ഉറക്കം വരാത്തതിനാൽ അതിരാവിലെ രണ്ടു മണിക്കും നാല് മണിക്കും സുഹൃത്തുക്കളെ വിളിച്ച്‌ യാത്ര പോകുമായിരുന്നു.
സുഹൃത്തുക്കളുടെ, ഭാര്യ അഞ്ജലിയുടെ, കുടംബാംഗങ്ങളുടെ, അഞ്ജലിയുടെ കുടുംബാഗങ്ങളുടെ പിന്തുണ കൊണ്ടു മാത്രമാണ് തിരിച്ചെത്താനായത്. ജീവിതത്തിലെ നല്ല കാര്യങ്ങളെ കുറിച്ച്‌ ചിന്തിക്കാന്‍ മാത്രമായിരുന്നു അഞ്ജലി നല്‍കിയ ഉപദേശം.
” അദ്ദേഹം പറഞ്ഞു.