Skip to content

4 മത്സരങ്ങളിൽ നിന്നായി 34 റൺസ് മാത്രം ; തുടർ പരാജയമായ കട്ടക്ക് സ്റ്റേഡിയത്തിൽ കോഹ്ലി നാളെ ഇറങ്ങുന്നു

3, 22, 1, 8 എന്നിങ്ങനെ പോകുന്നു അവസാനമായി കോഹ്ലി കട്ടക്കിൽ കളിച്ച ഏകദിന ഇന്നിങ്സിലെ സ്കോറുകൾ .കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നായി 33 പന്തുകൾ മാത്രമാണ് കോഹ്ലി ഇവിടെ നേരിട്ടത്, അതിൽ.നിന്ന് 34 റൺസാണ് സമ്പാദ്യം.മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യൻ സ്റ്റേഡിയങ്ങളിൽ കോഹ്‌ലിക്ക് ഏറ്റവും മോശം റെക്കോർഡുള്ളത്‌ ഇവിടെയാണ്.അവസാനമായി ഇവിടെ ഒരു ഏകദിനം കളിച്ചത്, 2017 ജനുവരി 19 ന് ഇംഗ്ലണ്ടിനെതിരെയാണ്, അന്ന് കോഹ്‌ലി അഞ്ച് പന്തിൽ എട്ട് റൺസാണ് നേടിയത്.

ഒപ്പം അവസാന രണ്ട് മത്സരങ്ങളിൽ വെസ്റ്റ് ഇൻഡീസിനെതിരെ 4, 0 എന്നിങ്ങനെയാണ് കൊഹ്‌ലി സ്‌കോർ ചെയ്തത്. അതിനാൽ തന്നെ നാളത്തെ മത്സരത്തിൽ ഫോം വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. 1-1 എന്ന നിലയിലാണ് പരമ്പര, നാളെ വിജയിക്കുന്ന ടീമിന് പരമ്പര നേടാനാകും.