Skip to content

ഡബിൾ സെഞ്ചുറിയോടെ രോഹിത് നേടിയ റെക്കോർഡുകൾ 

ശ്രിലങ്കക്കെതിരെ രണ്ടാം ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടിയതോടെ രോഹിത് 3 ഏകദിന ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ ആയി . രോഹിതിന്റെ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ 50 ഓവറിൽ 392 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി . 

മത്സരത്തിൽ ഇന്ത്യ 141 റൺസിന്റെ മികച്ച വിജയം നേടുകയും ചെയ്തു . തന്റെ മൂന്നാം ഡബിൾ സെഞ്ചുറിയോടെ നിരവധി റെക്കോർഡുകൾ ആണ് രോഹിത് ഇന്ന് നേടിയത് ആ റെക്കോർഡുകൾ നമുക്ക് നോക്കാം . 

1. വീരേന്ദർ സെവാഗിന് ശേഷം ക്യാപ്റ്റൻ ആയി ഇരട്ട സെഞ്ചുറി നേടുന്ന ബാറ്റ്സ്മാൻ . 2011 ൽ വെസ്റ്റ് ഇൻഡീസിന് എതിരെയാണ് സെവാഗ് ഈ നേട്ടം കൈവരിച്ചത് . 


2. ഇത് അഞ്ചാം തവണയാണ് രോഹിത് ഏകദിനത്തിൽ 150 + സ്കോർ ചെയ്യുന്നത് . സച്ചിനും ഡേവിഡ് വാർണറും ആണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചവർ 


3 . ഇന്ന് 44 ആം ഓവറിൽ ലക്മലിനെ തുടർച്ചയായി 4 സിക്സ് നേടിയതോടെ ഈ റെക്കോർഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആയി രോഹിത് മാറി . സഹീർ ഖാൻ ആയിരുന്നു ഈ റെക്കോർഡ് നേടിയ ആദ്യ ഇന്ത്യകാരൻ . 


4. ശ്രിലങ്കക്കെതിരെ 12 സിക്സ് നേടിയതോടെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഒന്നും രണ്ടും സ്ഥാനക്കാരൻ ആയി രോഹിത് മാറി . 



5 . ഇന്നത്തെ മത്സത്തോടെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന രണ്ടാമത്തെ ക്യാപ്റ്റൻ ആയി രോഹിത് മാറി . വെസ്റ്റ്ഇൻഡീസിനെതിരെ 16 സിക്സ് നേടിയ Ab ഡിവില്ലിയേഴ്സ് ആണ് രോഹിതിന് മുൻപിൽ . 


6 . 2017 ൽ ഏകദിനത്തിൽ രോഹിത് ഇതുവരെ നേടിയത് 45 സിക്സ് ആണ് . ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ ആയി രോഹിത് മാറി . 1998 ൽ സച്ചിൻ നേടിയ റെക്കോർഡ് ആണ് രോഹിത് മറികടന്നത് . 58 സിക്സ് നേടിയ ഡിവില്ലിയേഴ്സും 48 സിക്സ് നേടിയ അഫ്രിദിയും ആണ് രോഹിതിന് മുൻപിലുള്ളവർ .