Skip to content

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സ്റ്റോൺമാൻ

മുന്നാം ആഷസ് മത്സരത്തിനിടെ 31 ഓവറിൽ ഹസ്‌ലെവുഡ് എറിഞ്ഞ ആദ്യ പന്ത് സ്റ്റോൺമാന്റെ തലയ്ക് പിറകിൽ കൊള്ളുകയാണ് ചെയ്തത് . പെട്ടെന്ന് തന്നെ കളി നിർത്തി പരിക്ക് ഇല്ലെന്ന് ഉറപ്പ് വരുത്തി കളി തുടർന്നു .

മുന്നാം മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് തിരഞ്ഞെടുത്തു . 3 വിക്കറ്റ് നഷ്ട്ടത്തിൽ 122 റൺസ് നേടി . സ്റ്റോൺമാൻ 56 റൺസ് നേടി പുറത്താകാതെ നിൽകുന്നു . മോശം ഫോമിൽ തുടരുന്ന അലിഷ്ടർ കുക്കിന് മികച്ച റൺസ് കണ്ടത്താൻ ആയില്ല , 7 റൺസിൽ സ്റ്റാർക്കിന്റെ ബോളിൽ LBW ആയി പുറത്തായി . Starc, Hazelwood , Pat Cummins ഓരോ വിക്കറ്റ് വീതം എടുത്തു.