Skip to content

അപൂർവ നേട്ടവുമായി ഇന്ത്യൻ ടീം

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ അപൂർവ നേട്ടം കൈവരിച്ച് ഇന്ത്യൻ ടീം . ഏകദിനത്തിൽ 100 തവണ 300 + റൺസ് മറി കടന്ന ടീം എന്ന റെക്കോർഡാണ് നേടിയത് . ആദ്യമായാണ് ഒരു ടീം 100 തവണ 300+ റൺസ് കടകുന്നത് . ഇതിൽ 25 തവണ 350+ റൺസും നേടി . അതേ സമയം സൗത്ത് ആഫ്രിക്ക 26 തവണ 350+ റൺസ് നേടി .

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.രോഹിത് ശർമ 153 പന്തിൽ നിന്ന് 12 സിക്സും 13 ഫോർ അടക്കം 208 റൺസ് നേടി . ശ്രേയസ് അയ്യർ 70 പന്തിൽ നിന്ന് 88 റൺസ് നേടി .വാഷിങ്ടൺ സുന്ദറിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത് .50 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ട്ടത്തിൽ 392 റൺസ് നേടി .