Skip to content

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു ; ജെയിംസ് ആൻഡേഴ്‌സൺ ടീമിൽ തിരിച്ചെത്തി

സൗത്താഫ്രിക്കയ്ക്കെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളർമാരായ ജെയിംസ് ആൻഡേഴ്‌സണും മാർക്ക് വുഡിനുമൊപ്പം വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയും ടീമിൽ തിരിച്ചെത്തി. ആഷസിലെ ആദ്യ മത്സരത്തിനിടെയാണ് ആൻഡേഴ്‌സൺ പരിക്കിന്റെ പിടിയിലാകുന്നത്. തുടർന്ന് പരമ്പരയിലെ ശേഷിച്ച നാല് മത്സരങ്ങളും ന്യൂസിലാൻഡിനെതിരായ പരമ്പരയും ആൻഡേഴ്‌സണ് നഷ്ട്ടമായി.

ആഷസ് പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്നാണ് ബെയർസ്റ്റോയെ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ ബെയർസ്റ്റോയ്ക്കൊപ്പം ടീമിൽ നിന്നും ഒഴിവാക്കി മൊയീൻ അലിയ്ക്ക് ടീമിൽ തിരിച്ചെത്താൻ സാധിച്ചില്ല. ടീമിൽ ഇടം നേടിയെങ്കിലും പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ മാർക്ക് വുഡിന് പരമ്പരയിലെ ആദ്യ മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. എന്നിരുന്നാലും പരമ്പരയിൽ ടീമിനൊപ്പം വുഡ് ഉണ്ടാകും.