Skip to content

പത്ത് വർഷങ്ങൾക്ക് ശേഷം ആ താരത്തെ തിരിച്ചുവിളിച്ച് പാകിസ്ഥാൻ

നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി ഫവാദ് ആലം. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ ഫോമിന് പുറകെയാണ് ഫവാദിനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലുൾപ്പെടുത്തിയത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പര അടുത്ത ബുധനാഴ്ച റാവൽപിണ്ടിയിലാണ് ആരംഭിക്കുന്നത്. ഡിസംബർ 19 ന് കറാച്ചിയിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടിയിട്ടുള്ള ഫവാദ് 2009 ൽ ന്യൂസിലാൻഡിനെതിരെയായിരുന്നു അവസാനമായി പാകിസ്ഥാന് വേണ്ടി കളിക്കാൻ ഇറങ്ങിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 56.84 ശരാശരിയിൽ 12,222 റൺസ് താരം നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്നും രണ്ട് മാറ്റത്തോടെയാണ് ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ ഇറങ്ങുന്നത്. ഇഫ്തിഖാർ അഹമ്മദിന് പകരക്കാരനായി ആലം എത്തിയപ്പോൾ ഉസ്മാൻ ഷിൻവാരി മൊഹമ്മദ് മുസയ്ക്ക് പകരക്കാരനായെത്തി..

പാകിസ്ഥാൻ ടീം ; അസ്ഹർ അലി (ക്യാപ്റ്റൻ), അബിദ് അലി, ആസാദ് ഷാഫിക്, ബാബർ ആസാം, ഫവാദ് ആലം, ഹരിസ് സൊഹൈൽ, ഇമാം-ഉൽ-ഹഖ്, ഇമ്രാൻ ഖാൻ, കാശിഫ് ഭട്ടി, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് റിസ്വാൻ, നസീം ഷാ, ഷഹീൻ അഫ്രീദി, ഷാൻ മസൂദ്, യാസിർ ഷാ , ഉസ്മാൻ ഷിൻവാരി.