Skip to content

സെഞ്ചുറിയുമായി വില്യംസണും ടെയ്ലറും ; രണ്ടാം ടെസ്റ്റ് സമനിലയിൽ

ഇംഗ്ലണ്ട് ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം സമനിലയിൽ. അഞ്ചാം ദിനം 96 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ മത്സരം പുനരാരംഭിച്ച ന്യൂസിലാൻഡ് വിക്കറ്റ് നഷ്ട്ടപെടാതെ 241 റൺസ് നേടിനിൽക്കവെ മഴ കളി തടസ്സപെടുത്തുകയും തുടർന്ന് ഇരുടീമുകളുടെ ക്യാപ്റ്റന്മാരും കൈകൊടുത്ത് പിരിയുകയായിരുന്നു.

ന്യൂസിലാൻഡിന് വേണ്ടി ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 104 റൺസും റോസ് ടെയ്ലർ 105 റൺസും നേടി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ടിന്റെയും സെഞ്ചുറി നേടിയ റോറി ബേൺസിന്റെയും മികവിൽ മികച്ച സ്കോർ നേടിയ ഇംഗ്ലണ്ട് 101 റൺസിന്റെ ലീഡ് നേടിയിരുന്നു.