Skip to content

ബാൻക്രോഫ്റ്റ് പുറത്ത് ; ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലാൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിമൂന്നംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിലുണ്ടായിരുന്നിട്ടും ആദ്യ ഇലവനിൽ അവസരം ലഭിക്കാതിരുന്ന ഓപ്പണിങ് ബാറ്റ്സ്മാൻ കാമെറോൺ ബാൻക്രോഫ്റ്റിനെ ടീമിൽ നിന്നും ഓസ്‌ട്രേലിയ ഒഴിവാക്കി. നിലവിലെ ബാറ്റിങ് ലൈനപ്പിന് ഈ ഫോം ന്യൂസിലാൻഡിനെതിരെ തുടരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടീമിൽ നിന്നും ഒഴിവാക്കിയെങ്കിലും സ്റ്റാൻഡ്ബൈ പ്ലേയറായി ബാൻക്രോഫ്റ്റ് ഉണ്ടാകുമെന്നും സാഹചര്യങ്ങൾക്കനുസരിച്ച് ടീമിൽ മാറ്റം വരുത്തുമെന്നും സെലക്ടർമാർ പറഞ്ഞു..

ഓസ്‌ട്രേലിയൻ ടീം ; ഡേവിഡ് വാർണർ, ജോ ബേൺസ്, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, മാത്യൂ വേഡ്, ടിം പെയ്ൻ (c/wk), ട്രാവിസ് ഹെഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നേഥൻ ലയൺ, ജോഷ് ഹേസൽവുഡ്, മൈക്കിൾ നെസർ, ജെയിംസ് പാറ്റിൻസൺ