Skip to content

സഞ്ജുവിന്റെ വരവ് റിഷാബ് പന്തിനുള്ള മുന്നറിയിപ്പ് ; വി വി എസ് ലക്ഷ്മൺ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയത് വിക്കറ്റ് കീപ്പർ റിഷാബ് പന്തിനുള്ള ശക്തമായ മുന്നറിയിപ്പെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ഫോം തിരിച്ചെത്തടുത്ത് ടീമിന്റെ വിശ്വാസത്തോട് റിഷാബ് പന്ത് നീതിപുലർത്തണമെന്നും അതിന് സാധിച്ചില്ലെങ്കിൽ ഉടനെ സഞ്ജു സാംസൺ പന്തിന് പകരം ഇന്ത്യൻ വിക്കറ്റ് കീപ്പറാകുമെന്നും ലക്ഷ്മൺ പറഞ്ഞു.

” സഞ്ജു സാംസണെ പോലെയൊരു താരം ബാക്കപ്പായി ഉണ്ടെന്ന ശക്തമായ മുന്നറിയിപ്പാണ് റിഷാബ് പന്തിന് ടീം മാനേജ്‌മെന്റും സെലക്ഷൻ കമ്മിറ്റിയും നൽകിയിരിക്കുന്നത്. ഒരുപാട് അവസരങ്ങൾ പന്തിന് ടീം മാനേജ്‌മെന്റ് നൽകിയിട്ടുണ്ട്. എന്നാൽ അന്തിമമായി ടീം മാനേജ്‌മെന്റ് കാണിക്കുന്ന ഈ വിശ്വാസത്തോട് അവൻ നീതിപുലർത്തേണ്ടതുണ്ട്. എന്നാൽ നിർഭാഗ്യവശാൽ അതിനവന് സാധിച്ചിട്ടില്ല. ” റിഷാബ് പന്ത് പറഞ്ഞു.

ശിഖാർ ധവാൻ പരിക്കേറ്റ് പുറത്തായതോടെയാണ് വെസ്റ്റിൻഡീസിനെതിരായ ടി20 ടീമിൽ സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തിയത്.