Skip to content

ഡേ നൈറ്റ് ടെസ്റ്റ് ; പാകിസ്ഥാൻ ടീമിൽ മൊഹമ്മദ് അബ്ബാസ് തിരിച്ചെത്തിയേക്കും

അഡ്ലെയ്ഡിൽ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിനുള്ള പാകിസ്ഥാൻ ടീമിൽ ഫാസ്റ്റ് ബൗളർ മൊഹമ്മദ് അബ്ബാസ് തിരിച്ചെത്തിയേക്കും. നേരത്തെ ഗാബയിൽ നടന്ന ആദ്യ മത്സരത്തിൽ മൊഹമ്മദ് അബ്ബാസിനെ ഒഴിവാക്കിയതിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ് കോച്ച് മിസ്ബ ഉൾ ഹഖും ടീം മാനേജ്‌മെന്റും ഏറ്റുവാങ്ങിയത്. ലെഗ് സ്പിന്നർ യാസിർ ഷായ്ക്കൊപ്പം ഷഹീൻ ഷാ അഫ്രീദിയും നസീം ഷായും ഇമ്രാൻ ഖാനുമായിരുന്നു ആദ്യ മത്സരത്തിൽ പാകിസ്ഥാന്റെ ബൗളിങ് നിര. മത്സരത്തിലാകട്ടെ ഒരു ഇന്നിങ്സിനും 5 റൺസിനും ഓസ്‌ട്രേലിയ വിജയം നേടി.

14 ടെസ്റ്റ് മത്സരത്തിൽ നിന്നും 18.86 ശരാശരിയിൽ 66 വിക്കറ്റുകൾ നേടിയിട്ടുള്ള അബ്ബാസ് ഓസ്‌ട്രേലിയക്കെതിരെ യു എ ഇ യിൽ നടന്ന പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്.