Skip to content

ഓസ്‌ട്രേലിയയിൽ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമോ ? കോഹ്ലിയുടെ മറുപടിയിങ്ങനെ

പരിശീലന മത്സരം അനുവദിച്ചാൽ ഓസ്‌ട്രേലിയയിൽ ഡേ നൈറ്റ് മത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബംഗ്ലാദേശിനെതിരായ തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുൻപേ വാർത്താ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം കോഹ്ലി വ്യക്തമാക്കിയത്. നേരത്തെ കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടെസ്റ്റ് പരമ്പരയിൽ ഡേ നൈറ്റ് ടെസ്റ്റ് മത്സരം ഉൾപ്പെടുത്താൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുവാദം ചോദിച്ചിരുന്നുവെങ്കിലും ഇന്ത്യ കളിക്കാൻ തയ്യാറായിരുന്നില്ല.

അടുത്ത പര്യടനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാൻ തയ്യാറാകുമോ എന്ന ചോദ്യത്തിന് എവിടെ ആയിരുന്നാലും ടെസ്റ്റിന് മുൻപ് പരിശീലന മത്സരം വേണമെന്ന് കോഹ്ലി മറുപടി നൽകി.

പരിശീലന മത്സരം അനിവദിക്കാത്തതിനാലാണ് കഴിഞ്ഞ പര്യടനത്തിൽ ഡേ നൈറ്റ് ടെസ്റ്റിൽ നിന്നും പിൻമാറിയതെന്നും ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും പിങ്ക് ബോളിൽ കളിച്ച ഉണ്ടായിരുന്നില്ലയെന്നും ഒരു വലിയ പര്യടനത്തിൽ പെട്ടെന്നൊരുനാൾ പിങ്ക് ബോൾ ടെസ്റ്റ് ഉൾപ്പെടുത്തന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കോഹ്ലി കൂട്ടിച്ചേർത്തു..