Skip to content

പിങ്ക് ബോൾ ടെസ്റ്റ് ; സമയക്രമം ഇങ്ങനെ

തങ്ങളുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റിനായി തയ്യാറെടുക്കുകയാണ് ടീം ഇന്ത്യയും ഒപ്പം ബംഗ്ലാദേശും. ഐസിസിയുടെ ആദ്യ 10 ഫുൾ മെമ്പർ ടീമുകളിൽ ഇന്ത്യയും ബംഗ്ലാദേശും മാത്രമായിരുന്നു ഇതുവരെ പിങ്ക് ബോൾ ടെസ്റ്റ് കളിക്കാതിരുന്ന ടീമുകൾ. പുതുതായി ബിസിസിഐ പ്രസിഡന്റായി സ്ഥാനമേറ്റ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയുടെ ശക്തമായ ഇടപെടലിനൊടുവിലാണ് ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇരു ടീമുകളും ഡേ നൈറ്റ് ടെസ്റ്റ് കളിക്കാനൊരുന്നത്. പന്തിൽ മാത്രമല്ല സമയക്രമത്തിലും ഒരുപാട് മാറ്റങ്ങൾ പിങ്ക് ബോൾ ടെസ്റ്റിനുണ്ട്.

ചരിത്രപരമായി രാവിലെ 9.30 നാണ് ഇന്ത്യയിൽ ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. ചില മത്സരങ്ങൾ 9 മണിക്കും ആരംഭിക്കാറുണ്ട്. എന്നാൽ ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ് ഉച്ചയ്ക്ക് ഒരു മണിക്കായിരിക്കും ആരംഭിക്കുന്നത്. അരമണിക്കൂർ അധിക സമയം ഉൾപ്പെടെ രാത്രി 8.30 വരെ മത്സരം നടക്കും. നനഞ്ഞ ഔട്ട് ഫീൽഡിൽ കളിക്കുന്ന സമയം കുറയ്ക്കാൻ വേണ്ടിയാണ് മറ്റു രാജ്യങ്ങളിൽ വ്യത്യസ്തമായി കളി ഒരു മണിക്ക് ആരംഭിക്കുന്നത്.

ആദ്യ സെഷൻ 1 മണി മുതൽ 3 മണി വരെയും രണ്ടാം സെഷൻ 3:40 മുതൽ 5:40 വരെയും അവസാന സെഷൻ 6 മുതൽ 8 മണി വരെയും ആയിരിക്കും.

3 മണിക്ക് ടീമുകൾ ചായക്ക് പിരിഞ്ഞ ശേഷം 3:40 ന് മത്സരം പുനരാരംഭിക്കും. 5:40 മുതൽ ആറ്‌ മണി വരെയാണ് ഡിന്നർ ബ്രേയ്ക്ക്.