Skip to content

ബുംറയോ കമ്മിൻസോ അല്ല നിലവിലെ ഏറ്റവും മികച്ച ബൗളർ ഈ താരം ; ഡെയ്ൽ സ്റ്റെയ്ൻ പറയുന്നു

ലോകക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ബൗളർ ഇന്ത്യൻ താരം മൊഹമ്മദ് ഷാമിയാണെന്ന് സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ. തന്റെ ട്വിറ്റർ അക്കൗണ്ടിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളർ ആരാണെന്ന ചോദ്യത്തിന് നിലവിലെ ഫോമിൽ ഷാമിയാണെന്ന് സ്റ്റെയ്ൻ മറുപടി നൽകിയത്.

ലോകകപ്പിൽ ഹാട്രിക് അടക്കം ഇന്ത്യയ്ക്ക് വേണ്ടി 14 വിക്കറ്റുകൾ വീഴ്ത്തിയ ഷാമി വെസ്റ്റിൻഡീസിനും സൗത്താഫ്രിയ്ക്കുമെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ഇൻഡോറിൽ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി ഏഴ് വിക്കറ്റുകളാണ്‌ ഷാമി നേടിയത്. ഈ തകർപ്പൻ പ്രകടനത്തോടെ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തും ഷാമിയെത്തി.