Skip to content

മൂന്നാം മത്സരത്തിൽ 29 റൺസിന്റെ വിജയം ; ടി20 പരമ്പര സ്വന്തമാക്കി അഫ്ഘാനിസ്ഥാൻ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ അഫ്ഘാനിസ്ഥാന് 29 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര 2-1 ന് അഫ്ഘാൻ സ്വന്തമാക്കി.

മത്സരത്തിൽ അഫ്ഘാനിസ്ഥാൻ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 127 റൺസ് നേടാനെ സാധിച്ചുള്ളൂ. നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ നവീൻ ഉൾ ഹഖാണ് വെസ്റ്റിൻഡീസിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. മുജീബ്‌ റഹ്മാൻ മൂന്നോവറിൽ 9 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

46 പന്തിൽ 52 റൺസ് നേടിയ ഷായ് ഹോപ് മാത്രമാണ് വെസ്റ്റിൻഡീസ് നിരയിൽ തിളങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഘാനിസ്ഥാനെ 52 പന്തിൽ 79 റൺസ് നേടിയ റഹ്മനുള്ള ഗർബാസാണ് മികച്ച സ്കോറിൽ എത്തിച്ചത്.