Skip to content

വിജയത്തിനായി കോഹ്ലിയെയും ഡിവില്ലിയേഴ്സിനെയും മാത്രം ആശ്രയിക്കാൻ സാധിക്കില്ല ; മൊയീൻ അലി

ഐ പി എല്ലിൽ മത്സരങ്ങൾ വിജയിക്കാൻ ആർ സി ബിയ്ക്ക് എപ്പോഴും ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും എ ബി ഡിവില്ലിയേഴ്സിനെയും ആശ്രയിക്കാൻ സാധിക്കില്ലെന്ന് ടീമിലെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലി. ഐ പി എൽ കിരീടം നേടുവാൻ മികച്ച തുടക്കം ആവശ്യമാണെന്നും മൊയീൻ അലി കൂട്ടിച്ചേർത്തു.

വിദേശ താരങ്ങളിൽ ഡിവില്ലിയേഴ്‌സിനൊപ്പം മൊയീൻ അലിയെ മാത്രമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നിലനിർത്തോയത്. ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസ്, സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ, വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം ഷിംറോൺ ഹെറ്റ്മയർ അടക്കമുള്ളവരെ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു.

” ഞങ്ങൾക്ക് മികച്ച തുടക്കം ആവശ്യമാണ്. മികച്ച തുടക്കം ഞങ്ങൾക്ക് ലഭിക്കാറില്ല. ബാംഗ്ലൂരിലെ വിക്കറ്റ് വളരെ മികച്ചതാണ്. ബൗണ്ടറി വളരെ ചെറുതായതിനാൽ ബൗളർമാർ അവിടെ ഭയപ്പെടണം. അതുകൊണ്ട് തന്നെ ഹോമിൽ ഞങ്ങൾ ധൈര്യപൂർവ്വം കളിക്കണം. എപ്പോഴും വിജയത്തിനായി വിരാട് കോഹ്ലിയെയും എ ബി ഡിവില്ലിയേഴ്സിനെയും ആശ്രയിക്കാൻ സാധിക്കില്ല. ഞാനടക്കമുള്ള ബാറ്റ്സ്മാന്മാരും ഇനി വരുന്നവരും മുന്നോട്ട് വന്ന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ” മൊയീൻ അലി പറഞ്ഞു.