Skip to content

ടെസ്റ്റിൽ 4000 റൺസ് പൂർത്തിയാക്കി അജിങ്ക്യ രഹാനെ

ടെസ്റ്റ് ക്രിക്കറ്റിൽ 4000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഇൻഡോറിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ വ്യക്തിഗത സ്കോർ 25 പിന്നിട്ടതോടെയാണ് ഈ റെക്കോർഡ് രഹാനെ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 4000 റൺസ് നേടുന്ന പതിനാറാമത്തെ ബാറ്റ്സ്മാനാണ് രഹാനെ. 86 റൺസ് നേടിയാണ് രഹാനെ പുറത്തായത്.

ഇതുകൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ചാം നമ്പർ ബാറ്റ്സ്മാനായി 3000 റൺസും രഹാനെ പൂർത്തിയാക്കി. മൊഹമ്മദ് അസ്റുദീനും സൗരവ്‌ ഗാംഗുലിയ്ക്കും ശേഷം അഞ്ചാം നമ്പറിൽ ഇറങ്ങി 3000 റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടവും ഇതോടെ രഹാനെ സ്വന്തമാക്കി.