Skip to content

സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് മായങ്ക് അഗർവാൾ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ.

അധിവേഗം ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇരട്ട സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിലാണ് അഗർവാൾ ബ്രാഡ്മാനെ പിന്നിലാക്കിയത്. 12 ഇന്നിങ്സുകളിൽ നിന്നാണ് അഗർവാൾ തന്റെ രണ്ടാം ഇരട്ട സെഞ്ചുറി നേടിയത് ബ്രാഡ്മാനാകാട്ടെ രണ്ടാം ഡബിൾ സെഞ്ചുറി നേടിയത് പതിമൂന്നാം ഇന്നിങ്സിലും. അഞ്ച് ഇന്നിങ്സുകളിൽ നിന്നും ടെസ്റ്റിൽ രണ്ട് ഇരട്ട സെഞ്ചുറി നേടിയ മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയാണ് മായങ്ക് അഗർവാളിന് മുന്നിലുള്ളത്.

മത്സരങ്ങളുടെ കാര്യമെടുത്താൽ വിനോദ് കാംബ്ലിയ്ക്കും ഡോൺ ബ്രാഡ്മാനും പുറകിലാണ് മായങ്ക് അഗർവാൾ. വിനോദ് കാംബ്ലി തന്റെ നാലാമത്തെ മത്സരത്തിലാണ് രണ്ടാം ഇരട്ട സെഞ്ചുറി നേടിയത്. സർ ഡോൺ ബ്രാഡ്മാനാകട്ടെ തന്റെ ഏഴാം മത്സരത്തിലും.