Skip to content

ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ; വിരാട് കോഹ്ലി

നിലവിൽ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയുടേതാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ലോകത്തിന് മേൽ ആധിപത്യം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും കോഹ്ലി പറഞ്ഞു.

ഒരിക്കലും സ്പിൻ ബൗളിങും ബാറ്റിങും ഇന്ത്യയ്ക്ക് പ്രശ്നമായിരുന്നില്ലെന്നും എന്നാൽ സഹീർ ഖാന് ശേഷം ഇന്ത്യൻ ഫാസ്റ്റ് ബൗളിങ് നിരയുടെ കരുത്ത് നഷ്ട്ടപെട്ടിരുന്നുവെന്നും അതിപ്പോൾ തിരിച്ചുപിടിക്കാൻ സാധിച്ചുവെന്നും ഏതു പിച്ചിലും ഏത് ടീമിനെതിരെയും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ അവർക്കിപ്പോൾ സാധിക്കുമെന്നും കോഹ്ലി കൂട്ടിച്ചേർത്തു.