Skip to content

ഷാക്കിബിന്റെ അഭാവം രണ്ട് കളിക്കാരെ നഷ്ട്ടപെട്ടതിന് തുല്യം ; ബംഗ്ലാദേശ് ക്യാപ്റ്റൻ

ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസന്റെ അഭാവം രണ്ട് കളിക്കാരെ നഷ്ട്ടപെട്ടതിന് തുല്യമാണെന്ന് ഷാക്കിബിന് പകരം ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത മോമിനുൾ ഹഖ്. ഇന്ത്യൻ പര്യടനത്തിന് തൊട്ടുമുൻപായാണ് 2018 ൽ വാതുവെയ്പ്പുക്കാർ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനെ തുടർന്ന് ഷാക്കിബ്‌ അൽ ഹസനെ രണ്ട് വർഷത്തേക്ക് വിലക്കിയത്. വിലക്കിനെ തുടർന്ന് അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പും ഷാക്കിബ്‌ അൽ ഹസന് നഷ്ട്ടമാകും.

ഷാക്കിബിനെ കൂടാതെ സീനിയർ ബാറ്റ്സ്മാൻ തമീം ഇക്ബാലും പര്യടനത്തിൽ നിന്നും പിന്മാറിയിരുന്നു.

” മൂന്ന് താരങ്ങളുടെ അഭാവം ഞങ്ങൾക്കുണ്ട്. ഷാക്കിബ്‌ ഭായുടെ അഭാവം രണ്ട് കളിക്കാരെ നഷ്ട്ടപെടുന്നതിന് തുല്യമാണ്. പിന്നെ തമീം ഇഖ്ബാലും. ഈ ഘട്ടം വെല്ലുവിളി നിറഞ്ഞതാണ് എന്നാൽ മറ്റുള്ളവർക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാനുള്ള അവസരമായി ഞാനിതിനെ കാണുന്നു. ഇതിനുമുൻപ് ബാറ്റ്സ്മാനായി എങ്ങനെ കളിച്ചുവോ അത് പോലെ തന്നെ ഞാൻ കളിക്കുന്നത് തുടരും. ” മോമിനുൾ ഹഖ് പറഞ്ഞു.