Skip to content

ട്രെന്റ് ബോൾട്ട് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും

ന്യൂസിലാൻഡ് ഇടം കയ്യൻ ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട് അടുത്ത ഐ പി എൽ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും. ഈ സീസണിലും കഴിഞ്ഞ സീസണിലും ഡൽഹിയ്ക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. ഈ വർഷം അഞ്ച് മത്സരത്തിൽ നിന്നും അഞ്ച് വിക്കറ്റ് മാത്രം നേടിയ ബോൾട്ട് കഴിഞ്ഞ സീസണിൽ 14 മത്സരത്തിൽ 18 വിക്കറ്റുകൾ നേടിയിരുന്നു. ഐ പി എൽ ഇതുവരെ 34 മത്സരങ്ങൾ കളിച്ച ബോൾട്ട് 38 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

നിലവിൽ ഏകദിന റാങ്കിങിൽ രണ്ടാം സ്ഥാനത്താണ് ട്രെന്റ് ബോൾട്ട്. ഇതോടെ ഏകദിന റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ബൗളർമാർ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും.