Skip to content

ആ നേട്ടത്തിൽ ബുംറയെയും ഡെയ്ൽ സ്റ്റെയ്നെയും പിന്നിലാക്കി യുസ്വേന്ദ്ര ചഹാൽ

അന്താരാഷ്ട്ര ടി20യിൽ 50 വിക്കറ്റുകൾ പൂർത്തിയാക്കി ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ മഹ്മുദുള്ളയെ പുറത്താക്കിയാണ് അന്താരാഷ്ട്ര ടി20യിൽ ജസ്പ്രീത് ബുംറയ്ക്കും രവിചന്ദ്രൻ അശ്വിനും ശേഷം അമ്പത് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളറായി ചഹാൽ മാറിയത്. ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ടി20യിൽ 50 വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന നേട്ടവും ചഹാൽ സ്വന്തമാക്കി (34 മത്സരത്തിൽ നിന്നും). 41 മത്സരത്തിൽ നിന്നും 50 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുടെ റെക്കോർഡാണ് ചഹാൽ തകർത്തത്.

ബുംറയെ കൂടാതെ സൗത്താഫ്രിക്കൻ ഇതിഹാസം ഡെയ്ൽ സ്റ്റെയ്നെയും പിന്നിലാക്കിയ ചഹാൽ ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ടി20യിൽ 50 വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറെന്ന റെക്കോർഡും സ്വന്തമാക്കി.

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റുകൾ നേടിയവർ

(കളിക്കാരൻ – മത്സരങ്ങൾ എന്നീ ക്രമത്തിൽ)

അജന്ത മെൻഡിസ് – 26

ഇമ്രാൻ താഹിർ/റാഷിദ് ഖാൻ – 31

മുസ്താഫിസുർ റഹ്മാൻ – 33

യുസ്വേന്ദ്ര ചഹാൽ – 34

ഡെയ്ൽ സ്റ്റെയ്ൻ – 35