Skip to content

ടെസ്റ്റിൽ സ്ഥിരതയാർന്ന പ്രകടനത്തോടെ ഏകദിന ടീമിൽ തിരിച്ചെത്താനാകും ; പ്രതീക്ഷ പ്രകടിപ്പിച്ച് അജിങ്ക്യ രഹാനെ

ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ ഇന്ത്യൻ ഏകദിന ടീമിൽ തനിക്ക് തിരിച്ചെത്താൻ സാധിക്കുമെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സൗത്താഫ്രിയ്ക്കെതിരെയാണ് രഹാനെ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഏകദിന മത്സരത്തിൽ കളിക്കാനിറങ്ങിയത്. പിന്നീട് ഏകദിന ടീമിലിടം നേടാൻ താരത്തിന് സാധിച്ചിട്ടില്ല.

” ടെസ്റ്റ് മത്സരങ്ങളിൽ ഞാൻ നന്നായി കളിക്കേണ്ടതുണ്ട്. ടെസ്റ്റിൽ സ്‌ഥിരമായി റൺസ് നേടാനായാൽ ഏകദിന ടീമിൽ തിരിച്ചെത്താൻ സാധിക്കുമെന്ന് എനിക്കിറപ്പുണ്ട്. ” രഹാനെ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 90 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുള്ള രഹാനെ 35.26 ശരാശരിയിൽ മൂന്ന് സെഞ്ചുറിയും 24 ഫിഫ്റ്റിയുമടക്കം 2962 റൺസ് നേടിയിട്ടുണ്ട്.